കണ്ണൂര്‍: സിബിഐയെ കൂട്ടുപിടിച്ച് സി.പി.എമ്മിനെ തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ ഗവർണറെ സന്ദര്‍ശിച്ചതും കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും തമ്മിൽ ബന്ധമുണ്ടെന്നും കോടിയേരി ആരോപിച്ചു. സിപിമ്മിനെതിരെ ഉള്ള നീക്കം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.