കോട്ടയം: കേന്ദ്രഭരണം ഉപയോഗിച്ച് ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തില്‍ സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബി.ജെ.പിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാണ് ആക്രമണം നടത്തുന്നത്. സി.പി.എം സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എമ്മിനെ ഒതുക്കാമെന്ന് കരുതേണ്ട. പയ്യോളി മനോജ് വധത്തിലും ഫസല്‍ കേസിലും ഇതാണ് സംഭവിക്കുന്നതെന്നും സി.ബി.ഐയെ ബി.ജെ.പി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.