തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് ദുരന്തം വിതയ്ക്കുമ്പോള്‍ പ്രതിപക്ഷ ദുരന്തത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടിയന്തരഘട്ടത്തില്‍ സർക്കാർ ഉണർന്നു തന്നെയാണ് പ്രവർത്തിച്ചത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിലപാടുകളിൽ മലക്കം മറിഞ്ഞത് ബിജെപി അജണ്ടയുടെ ഭാഗമായാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികള്‍ തടഞ്ഞത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതിന്‍റെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു.