സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തെത്തിയതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കിയത്.. ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ലെന്ന ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം തന്നെയാണ് പാര്‍ട്ടി സംസ്ഥാനഘടത്തിനുമുള്ളതെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
നേരത്തെ മന്ത്രി കെ.കെ. ശൈലജ, ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എന്‍ സീമ എന്നിവര്‍ കെ.രാധാകൃഷ്ണന് പിന്തുണയുമായി വന്നിരുന്നു.
