ആലപ്പുഴ: എൻഎസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്ന്  കോടിയേരി ബാലകൃഷ്ണൻ. എല്ലാ സമുദായസംഘടനകളിലുമുള്ള കർഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണ്. മതനേതാക്കൾ മാത്രമാണ് എതിർപ്പുമായി എത്തുന്നതെന്നും കോടിയേരി പറഞ്ഞു. 

എൻഎസ്എസിന്‍റെ മാടമ്പിത്തരം കയ്യിൽ വെച്ചാൽ മതിയെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടയിലാണ് കോടിയേരി എൻഎസ്എസിനെതിരെ വീണ്ടും രൂക്ഷവിമർശനം നടത്തിയത്.