ആര്‍എംപിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ ആര്‍എംപിയുടെ പ്രസക്തി നഷ്ടപ്പെട്ടു

കോഴിക്കോട്: ആര്‍എംപി എന്നാല്‍ രമയുടെ മാത്രം പാര്‍ട്ടി ആയി മാറിയിരിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആര്‍എംപിയുടെ പ്രസക്തി ഇല്ലാതായെന്നും കോടിയേരി പറഞ്ഞു. വടകര ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ടി.പി ചന്ദ്രശേഖരന്‍റെ പോരാട്ടം കോണ്‍ഗ്രസിന് എതിരായിരുന്നെന്നും അനുയോജ്യമായ സാഹചര്യം വന്നാല്‍ സിപിഎമ്മിലേക്ക് മടങ്ങാന്‍ ടി.പി വിചാരിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു.