കേരള പൊലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് കോടിയേരി

തിരുവനന്തപുരം: കേരള പൊലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസുകാരെ നിയമിക്കുന്നത് പി.എസ്.സിയാണ്. പൊലീസുകാർക്ക് ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് അവർ പ്രതികരിച്ചതെന്നും കോടിയേരി പറഞ്ഞു.