ദില്ലി: കോൺഗ്രസ് ബന്ധത്തെ ചൊല്ലി സിപിഎമ്മിൽ കേരള,ബംഗാൾ ഘടകങ്ങൾ രണ്ട് തട്ടിൽ നിൽക്കുമ്പോഴാണ് ആന്‍റണിയുടെ പരസ്യ വിമർശനം. ദേശീയ തലത്തില്‍ പൊതു ശത്രുവിനെ നേരുടുമ്പോള്‍ പ്രാദേശിക തര്‍ക്കങ്ങള്‍ തടസ്സമാകരുതെന്ന് ഏ കെ ആന്‍റണി ചൂണ്ടിക്കാട്ടി.കോടിയേരി ബാലകൃഷ്ണനും പിണറായിക്കും ഒരിക്കല്‍ ഈ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ആ‍ന്‍റണി പറഞ്ഞു 

കോൺഗ്രസുമായുള്ള സഖ്യത്തിന് ഉദ്ദേശിച്ചിട്ടില്ലെന്നും ആർഎസ്എസിനെ നേരിടാന്‍ വിശ്വസിക്കാവുന്ന പാർട്ടി അല്ല കോൺഗ്രസെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. എന്നാല്‍ രാഷ്ട്രീപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാകൂ എന്ന് എ കെ ആൻറണിയും പൊതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ സിപിഎം തയ്യാറാണെന്ന് കോടിയേരിയും പറഞ്ഞു.