കണ്ണൂര്‍: സിപിഐ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ ആരോപണങ്ങള്‍ക്ക് സിപിഎം ഇന്ന് മറുപടി നൽകും. സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ കണ്ണൂരിൽ വാർത്താസമ്മേളനം നടത്തി മറുപടി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിനു പിന്നാലെ സുധാകരറെഡ്ഡിയും പൊലീസ് നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു.
ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെയാണ് സിപിഐയുടെ കലാപം, നിലമ്പൂരിലെ മാവോയിസ്റ്റ് വെടിവെയ്പ്പു മുതൽ ലോകോളേജ് സമരവും മഹിജ സമരവും വരെ പൊലീസ് വഷളാക്കിയെന്നാണ് സിപിഐയുടെ ആരോപണം. മുഖ്യമന്ത്രിക്ക് മുതിലാളിമാരുടെ ഭാഷയെന്ന് കാനം തുറന്നടിച്ചിരുന്നു. ഇതോടൊപ്പമാണ് മൂന്നാറിലെ കൈയേറ്റ ബന്ധപ്പെട്ടും സിപിഐ -സിപിഐ ബന്ധം വളയാകുന്നത്.
ഇന്നലെ ദേശാഭിമാനി ലേഖനത്തിൽ മഹിജ സമരത്തിനു ഗൂഢാലോചനയുണ്ടെന്ന് കോടിയേരി ആരോപിച്ചിരുന്നു. യുഡിഎഫിനെയും ബിജെപിയുമാണ് കുറ്റപ്പെടുത്തിയത്. സിപഎമ്മിന്‍റെ നിലപാടിനെ തള്ളി സമരത്തെ പിന്തുണച്ച സിപിഐയെയും ഗൂഢാലോചനയിൽ കോടിയേരി ഉള്‍പ്പെടുത്തുമോ എന്നത് ഇന്നലെ വാർത്താസമ്മേളനത്തിൽ ശ്രദ്ധയമായിരിക്കും.
സിപിഐ ഷാജഹാനെപ്പോലുള്ളവരുടെ ഗൂഡാലോചനക്കാരുടെ കൈയിലെ ആയുധമായെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ലോ അക്കാദമി സമരത്തിൽ ബിജെപിക്കൊപ്പം സിപിഐ സമരം നടത്തിയതിനെയും സിപിഎം കർശന ഭാഷയിൽ വിമർശിച്ചിരുന്നു.
സിപിഐക്ക് അതേ ഭാഷയിൽ മറുപടി പറയുകയാണോ സമവായത്തിന്രെ അന്തരീക്ഷം കണ്ടത്തുകയാണോ കോടിയേരി ഇന്നത്തെ വാർത്തസമ്മേളത്തിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന രാഷ്ട്രീയ കേരളം ഒറ്റുനോക്കുകയാണ്.
