തിരുവനന്തപുരം: സമാധാന ചര്‍ച്ചക്കെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ആട്ടിയിറക്കിയത് മനപൂര്‍വ്വമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രവേശനം ഇല്ലാത്ത ഇടത്ത് മാധ്യമങ്ങളെ കണ്ടപ്പോഴുള്ള സ്വാഭാവിക പ്രതികരണം മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു പ്രതികരണം.
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ച സംഭവം അസാധാരണമല്ലെന്നും സെക്രട്ടേറയിറ്റ് യോഗം വിലയിരുത്തി. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ സംസ്ഥാനത്ത് നിലവിലുള്ളത് നല്ല ബന്ധമാണ്. സംഭവം വിവാദമാക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിക്കുള്ളത്. നാളെയും മറ്റന്നാളും സംസ്ഥാന സമിതി യോഗം ചേരും. പാര്‍ട്ടി സമ്മേളനങ്ങളെ കുറിച്ചുള്ള രൂപ രേഖയും നേതൃയോഗങ്ങളിലുണ്ടാകും.
