മുകേഷിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമപരാമായി പരിശോധിക്കട്ടെയെന്ന് കോടിയേരിയുടെ പ്രതികരണം. 

തിരുവനന്തപുരം: മുകേഷിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമപരാമായി പരിശോധിക്കട്ടെയെന്ന് കോടിയേരിയുടെ പ്രതികരണം.

അതേസമയം ശബരിമല വിധിക്കെതിരായ പ്രതിഷേധത്തില്‍ വീണ്ടും പ്രതികരണവുമായി കോടിയേരി രംഗത്തെത്തി. എല്ലാ സ്ത്രീകളും ശബരിമലയിലേക്ക് മാർച്ച് നടത്താൻ കോടതി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെന്നിത്തല ആർഎസ്എസ് ഏജന്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ബ്രുവറിയില്‍ മന്ത്രിക്കോ സർക്കാരിനോ വീഴ്ച സംഭവിച്ചതായി പാർട്ടിക്ക് അഭിപ്രായമില്ലെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇടത് എംഎല്‍എയും നടനുമായ മുകേഷിനെതിരെ മോശമായി പെരുമാറിയെന്ന ആരോപണവുമായി ടെസ ജോസഫ് എന്ന സ്ത്രീ രംഗത്തെത്തിയിരുന്നു. മീടു കാംപയിന്‍റെ ഭാഗമായി ട്വിറ്ററിലാണ് ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്‍റെ തുറന്നുപറച്ചില്‍.

ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തുന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.