തിരുവനന്തപുരം: തന്റെ മകന്റെ മേല്‍ കേസില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മകന്റെ കേസ് മകന്‍ തന്നെ വ്യകതമാക്കുമെന്നും കോടിയേരി പറഞ്ഞു. ഇത് പാര്‍ട്ടി പ്രശ്നമല്ലെന്നും അങ്ങനെ ആണെങ്കില്‍ മാത്രം പാര്‍ട്ടി ഇടപെട്ടാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ദുബായ് ആസ്ഥാനമായുള്ള കമ്പനി സി.പി.എം പോളിറ്റ് ബ്യൂറോയ്‌ക്ക് പരാതി നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എ.കെ.ജി സെന്ററില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.