പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. തെളിവുണ്ടെങ്കില്‍ ഏത് ഉന്നതനേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്.
തിരുവനന്തപുരം:ജലന്തര്‍ ബിഷപ്പിനെതിരായ അന്വേഷണത്തിൽ പൊലീസിനെ പിന്തുണച്ച് സിപിഎം. കന്യാസ്‌ത്രീ നല്‍കിയ പരാതി സംബന്ധിച്ച് പോലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. നാലുവര്‍ഷം മുമ്പ് നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.അന്വേഷണത്തിൽ സർക്കാരോ പാർട്ടിയോ ഇടപെടാറില്ല.
പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. തെളിവുണ്ടെങ്കില്‍ ഏത് ഉന്നതനേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ കേസിലും ഊര്‍ജിതമായ അന്വേഷണത്തിലൂടെ നിയമാനുസൃതമായ നടപടി പോലീസ് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
