തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. കോടിയേരി മാറേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതാക്കൾ. വി എസിനെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി നിലനിറുത്താൻ നിർദ്ദേശിക്കും. സമ്മേളനത്തിന് എട്ട് പിബി അംഗങ്ങൾ. ഏഴുപേർ കേരള ഘടകത്തിനെ ശക്തമായി പിന്തുണയ്ക്കുന്നവർ. സംസ്ഥാന കമ്മിറ്റിയിൽ പ്രായപരിധി ഇളവ് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സെക്രട്ടറിയേറ്റിനു നല്കും.