ഉന്നത ആര്‍.എസ്.എസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും പുതുച്ചേരി പൊലീസിലും ഗര്‍ണ്ണറിലും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാഹി: കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബുവിന്റെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഉന്നത ആര്‍.എസ്.എസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും പുതുച്ചേരി പൊലീസിലും ഗര്‍ണ്ണറിലും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുച്ചേരി പോലീസിന്റെ ഒത്താശയോടെയാണ് ബാബുവിനെ കൊന്നത്. ഇതിന്റെ ഉത്തരവാദിത്തം പൊലീസിന് തന്നെയാണ്. സി.ഐ. ഉള്‍പ്പടെ ഉള്ളവരെ സ്ഥലം മാറ്റണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണം. പുതുച്ചേരി ഗവര്‍ണറില്‍ വിശ്വാസമില്ല. പുതുച്ചേരി മുഖ്യമന്ത്രി ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലക്കത്തി താഴെ വെയ്‌ക്കണമെന്ന് നരേന്ദ്ര മോദി ആര്‍.എസ് എസുകാരെ ഉപദേശിക്കണമെന്നും കോടിയേരി പറഞ്ഞു.