കൊച്ചി: സംസ്ഥാനത്ത് ആര്‍ എസ് എസ് ആസൂത്രിതമായ അക്രമം അഴിച്ച് വിടുകയാണെ്‌ന് സി പി ഐ എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ ഇല്ലാതാക്കാനാണ് ശ്രമം. കൊലക്ക് പകരം കൊലയെന്നത് പാര്‍ടിയുടെ നയമല്ല. സി പി ഐ എം എല്ലായിപ്പോഴും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണെന്നും കൊടിയേരി പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി പി ഐ എം കൊച്ചിയില്‍ സംഘടിപ്പിച്ച പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.