തിരുവനന്തപുരം: വി എസിനെതിരായ പ്രമേയപ്രശ്നത്തിൽ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . എന്താണ് പറഞ്ഞതെന്ന് പിണറായി തന്നെ വിശദീകരിച്ചിട്ടുണ്ട്. പാർട്ടി ഒറ്റക്കെട്ടാണ്. പാർട്ടിയെ കുഴപ്പത്തിലാക്കാമെന്ന മാധ്യമങ്ങളുടെ അജണ്ട നടപ്പാകില്ലെന്നും കോടിയേരി പറഞ്ഞു.
ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം ഇപ്പോഴും നിലനിൽക്കുന്നുവെന്നു പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ വൈകിട്ട് പ്രസ്താവന തിരുത്തി പിണറായി രംഗത്തെത്തി.
താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ തന്റെ വായില്‍ തിരുകി കയറ്റുകയാണെന്നും പിണറായിയും വ്യക്തമാക്കിയിരുന്നു. ഇന്ന് പിണറായി മത്സരിക്കുന്ന ധര്‍മടത്ത് പ്രചാരണത്തിനെത്തിയ വി എസ് പിണറായിയുടെ പ്രസ്താവനയെക്കുറിച്ച് പരാമര്‍ശിച്ചില്ല.
