തിരുവനന്തപുരം: സിപിഐയുമായി യോജിച്ചുപോകണമെന്നാണ് പാര്‍ട്ടി നിലപാട് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടത് ഐക്യമാണ് സിപിഎമ്മിന്‍റ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് കോടിയേരിയുടെ മറുപടി. പൊലീസിനെതിരായ പരാതികള്‍ പരിഹരിക്കും. സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിന്‍റെ ഇംപീച്ച്മെന്‍റ് ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്ന് കോടിയേരി പറഞ്ഞു. യെച്ചൂരിയുടെ നിലപാടുകള്‍ക്ക് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും കോടിയേരിയുടെ വിശദീകരണം.