തിരുവനന്തപുരം: എകെജി ഭവന് നേര്‍ക്കുണ്ടായ ബിജെപി ആക്രമണം ആസൂത്രിതമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരുവില്‍ നേരിടുമെന്നു ബിജെപി പറഞ്ഞതിന്റെ ഭാഗമാണ് ഇന്നു നടന്ന ആക്രമണമെന്നും കോടിയേരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണു സിപിഎം ആഗ്രഹിക്കുന്നതെന്നു കോടിയേരി പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ കേരളത്തില്‍ ഇടപെടാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടതു പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം.

ഒരു സീറ്റ് ജയിച്ചപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ 10 സീറ്റ് ജയിച്ചാല്‍ എന്ത് അവസ്ഥയായിരിക്കുമെന്നും കോടിയേരി ചോദിച്ചു.