തിരുവനന്തപുരം: മന്ത്രി സഭയിൽനിന്നും എം.എം മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് സംബന്ധിച്ച് അറിയല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കത്തിനെക്കുറിച്ച് വിഎസിനോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.എം മണിയുടെ കാര്യത്തിൽ പുതുതായൊന്നും സംഭവിച്ചിട്ടില്ല. മണിക്ക് മന്ത്രിയായി തുടരാൻ അയോഗ്യതയൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു.