അയ്യപ്പ ജ്യോതി ആർഎസ്എസ് പരിപാടിയെന്ന് പകൽ പോലെ വ്യക്തമാണ്. ഇത് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് എൻഎസ്എസിനെ ആർഎസ്എസ് തൊഴുത്തിൽ കെട്ടാനല്ലാതെ മറ്റെന്തിനെന്ന് കോടിയേരി ചോദിച്ചു.
തിരുവനന്തപുരം: അയ്യപ്പ ജ്യോതി വിജയിപ്പിക്കാനുള്ള എൻഎസ്എസ് ആഹ്വാനം ആർഎസ്എസിനെ സഹായിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എൻഎസ്എസ് വർഗീയ സംഘടനയുടെ ഭാഗമാകരുതെന്നും കോടിയേരി പറഞ്ഞു.
എൻഎസ്എസിനെ ആര്‍എസ്എസിന്‍റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്ക് പിന്നാലെ മറ്റാരുടേയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ് എന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
എന്നാല്‍ അയ്യപ്പ ജ്യോതി ആർഎസ്എസ് പരിപാടിയെന്ന് പകൽ പോലെ വ്യക്തമാണ്. ഇത് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് എൻഎസ്എസിനെ ആർഎസ്എസ് തൊഴുത്തിൽ കെട്ടാനല്ലാതെ മറ്റെന്തിനെന്ന് കോടിയേരി ചോദിച്ചു. വിമോചന സമരത്തിന്‍റെ രാഷ്ട്രീയത്തിലേക്ക് എൻഎസ്എസിനെ കൊണ്ടെത്തിക്കാനുള്ള നീക്കം വിപത്കരമെന്നും കോടിയേരി പറഞ്ഞു.
