ദില്ലി: സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ദില്ലിയില്‍ പാര്‍ട്ടി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.  സംസ്ഥാനത്തെ പൊലീസ് നടപടികള്‍ സംസ്ഥാനത്തും, പാര്‍ട്ടിക്കുള്ളിലും വിവാദമായിരുന്നു. ഇന്ന് നടക്കുന്ന പോളിറ്റ് ബ്യൂറോ സംഘടനാ സബ് കമ്മിറ്റിയില്‍ പങ്കെടുക്കാനാണ് കോടിയേരി ദില്ലിയില്‍ എത്തിയിട്ടുള്ളത്. കേരളത്തിലെ പൊലീസിനെ സംബന്ധിച്ച വിവാദ വിഷങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. പി ബി അംഗം പ്രകാശ് കാരാട്ട് നേരത്തെ കേരളത്തിലെ പൊലീസ് നടപടികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.