കൊല്ലം:ബിനോയ് കോടിയേരിയുടെ സാന്പത്തിക ഇടപാടുകളെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുടെ ഭാര്യപിതാവ് രാജേന്ദ്രന്‍ നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സാന്പത്തിക ഇടപാടുകള്‍ എത്രയും പെട്ടെന്ന് തീര്‍ത്തില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് രാഹുല്‍ കൃഷ്ണയും താനും കോടിയേരിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്ന് രാജേന്ദ്രന്‍ നായര്‍ പറഞ്ഞു. നോക്കാം.... എന്നായിരുന്നു അപ്പോള്‍ കോടിയേരി പറഞ്ഞതെന്നും രാജേന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു. എന്നാല്‍ എന്നാണ് കോടിയേരിയെ കണ്ടതെന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
