ധൃതി പിടിച്ച് നടപടിയെടുത്താൽ വിപരീത ഫലം ഉണ്ടായേക്കാമെന്ന് കോടിയേരി 

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ പാര്‍ട്ടിഘടകത്തില്‍ വിഭാഗീയത ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പികെ ശശി ഉന്നയിച്ച ഗൂഢാലോചന ആരോപണം അന്വേഷിക്കാന്‍ നിലവില്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും അന്വേഷണ കമ്മീഷന്‍റ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശശിക്കെതിരായി പ്രഖ്യാപിച്ച നടപടി വൈകില്ലെന്നും കോടിയേരി പറഞ്ഞു. ധൃതി പിടിച്ച് നടപടിയെടുത്താല്‍ വിപരീത ഫലമുണ്ടായേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.