കണ്ണൂര്‍: സിപിഎം പ്രവർത്തകനായ കോലത്ത് വയല്‍ സ്വദേശി മനോജിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. കച്ചേരിക്കുന്ന് സ്വദേശി ദിനൂപാണ് പിടിയിലായത്. 2011 ലാണ് മനോജിനെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ ദിനൂപ് ആർഎസ്എസ് പ്രവർത്തകനാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോലത്തുവയലില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ബോംബേറിലാണ് മനോജ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോലത്ത് വയല്‍ പാട്യം വായനശാലക്ക് സമീപത്തെ പുതിയപുരയില്‍ സോമന്റെ മകനാണ് മനോജ്. ജനുവരി 17 തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്.