Asianet News MalayalamAsianet News Malayalam

കൊല്ലം ബൈപ്പാസ് നിര്‍മ്മാണം അവസാനഘട്ടത്തില്‍

2017 നവംബറിൽ  ബൈപ്പാസ് കമ്മിഷൻ ചെയ്യാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന തിരുമാനം. എന്നാല്‍  വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോകുകയായിരുന്നു.  352 കോടി രൂപയാണ് കൊല്ലം ബൈപ്പാസിന്‍റെ നിർമ്മാണ ചെലവ്.  

kollam bypass inaguration
Author
Kollam, First Published Oct 26, 2018, 4:18 PM IST

കൊല്ലം: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപാസ് റോഡ്  പുതുവർഷത്തിൽ ഗതാഗതത്തിനായി തുറക്കും. അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻമന്ത്രി ജി സുധാകരന്റെ നേത്യത്വത്തിൽ ജനപ്രതിനിധികളുടെ സംഘം വെള്ളിയാഴ്ച്ച സന്ദര്‍ശനം നടത്തി

വർഷങ്ങളായി മുടങ്ങി കിടന്ന കൊല്ലം ബൈപാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2015 ആണ് പുനരാരംഭിച്ചത് കൊട്ടിയം മേവറത്ത് തുടങ്ങി കാവനാട് അവസാനിക്കുന്ന ബൈപാസ്സിന്റെ അവസാന.നിർമ്മാണം പ്രവർത്തനങ്ങൾ ജനപ്രതിനിധികൾ അടങ്ങുന്ന സംഘം വിലയിരുത്തി. തെരുവ് വിളക്ക് കളുടെ, എണ്ണം കൂട്ടണമെന്ന് ജനപ്രതിനിധികൾ അവശ്യപ്പെട്ടു.  ഇതിന്റെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും ഒരു മാസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന്  നിർമ്മാണം  നടത്തുന്ന കമ്പനി പൊതുമരാമത്ത് മന്ത്രിയെ അറിയിച്ചു.

2017 നവംബറിൽ  ബൈപ്പാസ് കമ്മിഷൻ ചെയ്യാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന തിരുമാനം. എന്നാല്‍  വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോകുകയായിരുന്നു.  352 കോടി രൂപയാണ് കൊല്ലം ബൈപ്പാസിന്‍റെ നിർമ്മാണ ചെലവ്.  നിർമ്മാണത്തിന് ഇടക്ക് പാലത്തിന്റെ പാർശ്വ ഭിത്തികളിൽ കണ്ടെത്തിയ വിള്ളലുകൾ  പരിഹരിച്ചതായി വിദഗ്ദർ അറിയിച്ചു. മന്ത്രിമാരായ കെ രാജു  ജെ മെഴ്സി കുട്ടി അമ്മ തുടങ്ങിയ ജനപ്രതിനിധികളും പൊതുമരാമത്ത് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios