കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.
മഠത്തിലെ മുറിയിൽ നിന്നു പുറത്തേക്കുള്ള വഴിയിൽ ചോരപ്പാടുകൾ കണ്ടത് ആശങ്കയുണർത്തി. മുറിക്കുള്ളിൽ നിന്നു മുറിച്ച നിലയിൽ മുടി കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹത വർധിച്ചു. മഠത്തില്‍ നിന്ന് ശേഖരിച്ച സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്‍റെ മുടിയിഴകളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
പ്രദേശവാസികളിൽ ചിലരും ആശ്രമവാസികളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് 10 മണിയോടെ സിസ്റ്റർ സി.ഇ.സൂസമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നു വലയുമായി അഗ്നിശമന സേനയും പിന്നാലെ പത്തനാപുരം പൊലീസും എത്തി. ചോരപ്പാടുകളും മുടിയും കണ്ടതിനാൽ ആർഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുത്താൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.
സിസ്റ്റർ സി.ഇ.സൂസമ്മയുടെ പോസ്റ്റുമോർട്ടം അൽപസമയത്തിനുള്ളിൽ പൂര്‍ത്തിയാകും. തിരു .മെഡിക്കൽ കൊളജിലെ ഫൊറൻസിക് മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്.
