ജെഡിയു നേതാവ് പി.കോരന്‍ മാസറ്റര്‍ അന്തരിച്ചു
കാസര്ഗോഡ്: ജനതാദൾ യുണൈറ്റഡ് പാർലമെന്ററി ബോർഡ് ചെയർമാനും മുൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ തൃക്കരിപ്പൂരിലെ പി.കോരൻ മാസ്റ്റർ (81) അന്തരിച്ചു. ഗ്രന്ഥാശാല സംഘം മുൻ കൺട്രോൾ ബോർഡ് അംഗമായിരുന്നു.കാസർഗോഡ് ജില്ലയിലെ പ്രത്യേകിച്ച് തൃക്കരിപ്പൂരിന്റെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന കോരൻമാസ്റ്റർ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാർ മേഖലയിലെ കരുത്തുറ്റ നേതാവായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ നാല് മണിക്ക് സ്വവസതിയിലാണ് അന്ത്യം. റിട്ട: അധ്യാപിക പി.കാർത്യായനിയാണ് ഭാര്യ. മക്കൾ: രാജേഷ് (അധ്യാപകൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) , ഷീന (വി. ഇ. ഒ, തൃക്കരിപ്പൂരി) ഷീജ ( വില്ലേജ് ഓഫീസ്, കയ്യാർ), പരേതയായ ശ്രീജ. മരുമക്കൾ: ദീപ (അധ്യാപിക, ഗവ: ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ ചെറുവത്തൂർ), രമേഷ് കുമാർ (റിട്ട. എയർ ഫോർസ്, സൂര്യ ഇലക്ട്രിക്കൽസ് മാവുങ്കാൽ ) പരേതനായ സുധീർ കുമാർ. സഹോദരങ്ങൾ: ചെമ്മരത്തി, പരേതരായ കുഞ്ഞമ്പു, ചിരി
