ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ പോണ്‍ സൈറ്റിന്‍റെ ഉടമയായ യുവതി അറസ്റ്റില്‍

സിയോള്‍: ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ പോണ്‍ സൈറ്റിന്‍റെ ഉടമയായ യുവതി അറസ്റ്റില്‍. ശ്ലീല വിഡിയോകള്‍ പങ്കുവച്ചതിനാണ് സങ് എന്ന് ഇരട്ടപേരുള്ള യുവതിയെയാണ് വര്‍ഷങ്ങള്‍ നീണ്ട വേട്ടയ്ക്ക് ശേഷം കൊറിയന്‍ പോലീസ് കുടുക്കിയത്. ഇവര്‍ പത്തു ലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന പോണ്‍ വെബ്‌സൈറ്റാണ് രണ്ട് വര്‍ഷം മുന്‍പുവരെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ പിന്നീട് വനിതാവകാശ സംഘടനകളുടെ പരാതികള്‍ കാരണം ഇത് അടച്ചുപൂട്ടി.

ഇവര്‍ സ്ഥാപിച്ച സോറനെറ്റ് എന്ന വെബ്‌സെറ്റില്‍ പ്രതികാരത്തിന്റെ ഭാഗമായി ചിത്രീകരിച്ചതും ഒളിക്യാമറ ദൃശ്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. സോറനെറ്റിലെ ചില അംഗങ്ങള്‍ കുട്ടികളെ വരെ ഉള്‍പ്പെടുത്തി കൂട്ട മാനഭംഗങ്ങള്‍ ആസൂത്രണം ചെയ്തതായും ആരോപണമുണ്ട്. ഇരകളുടെ വീഡിയോ സൈറ്റിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു. അശ്ലീല വീഡിയോകള്‍ വിതരണം ചെയ്യുന്നതു ദക്ഷിണ കൊറിയയില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ വിദേശ സര്‍വറുകള്‍ ഉപയോഗിച്ചായിരുന്നു പ്രതി വീഡിയോകള്‍ പ്രചരിപ്പിച്ചത്. 

ദക്ഷിണ കൊറിയന്‍ അധികൃതര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് സങ് കഴിഞ്ഞയാഴ്ചയാണു സിയോളിലെത്തിയത്. കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള സെക്‌സ് വിഡിയോകളുടെ വിതരണത്തിനു സഹായിച്ചതാണ് ഇവരെ അറസ്റ്റുചെയ്യാനുള്ള പ്രധാന കാരണമെന്ന് പൊലീസ് അറിയിച്ചു. 

ഒളിക്യാമറ എന്ന വ്യാധി ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറികഴിഞ്ഞെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.