മൂക്ക് തുടച്ചപ്പോള്‍ കയ്യില്‍ രക്തം പറ്റിയിട്ടും ജോ തന്‍റെ വാര്‍ത്ത വായന തുടര്‍ന്നു. ജോയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ആ സമയം കണ്ടില്ല
മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്‍റെ വാര്‍ത്ത അവതരണം തുടര്‍ന്ന് ചാനല്‍ വാര്‍ത്ത അവതാരകന്‍. കൊറിയന്‍ ചാനലായ സ്‌പോ ടിവിയുടെ അവതാരകന്‍ ജോ ഹുയിന്‍ ഇഷയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കായിക വാര്‍ത്ത അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ജോയുടെ മൂക്കില്‍ നിന്നും രക്തം ഒഴുകാന്‍ ആരംഭിച്ചത്.
മൂക്ക് തുടച്ചപ്പോള്‍ കയ്യില്‍ രക്തം പറ്റിയിട്ടും ജോ തന്‍റെ വാര്‍ത്ത വായന തുടര്‍ന്നു. ജോയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ആ സമയം കണ്ടില്ല. ജോയുടെ നേരെ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പറഞ്ഞു കൊണ്ട് തിരിഞ്ഞപ്പോഴാണ് മൂക്കില്‍ നിന്നും നിലയ്ക്കാതെ ഒഴുകുന്ന രക്തം കണ്ടത്.
ജോയ്ക്ക് ആത്മസംയമനം നഷ്ടമായില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ഭയക്കുന്നതും വിഡിയോയില്‍ കാണാം. വാര്‍ത്ത അവതരപ്പിച്ച് തീര്‍ന്നതിന് ശേഷമാണ് ജോ മാറിയത്.
