എറണാകുളം കോതമംഗലം കോട്ടപ്പടിയിൽ യുവതിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. കോതമംഗലം മാതിരപ്പിള്ളി ദീപുവിലാസം വീട്ടിൽ ദീപു, കോട്ടപ്പടി പണ്ടാരത്തുംകുടി രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കുറിച്ചോ പീഡനക്കേസിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയ്യാറായില്ല. ദൃശ്യങ്ങൾ പകർത്താനനുവദിക്കാതെ പ്രതികളെ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് മാറ്റാനും ശ്രമം നടന്നു.