മൂന്നാര്‍:കൊട്ടാക്കമ്പൂരിലെ നീലകുറിഞ്ഞി ദേശീയോദ്യാനം കടന്നുപോകുന്ന ഭഗങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ റവന്യുവകുപ്പ് ഒരുങ്ങുന്നു. സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയ കൊട്ടാക്കമ്പൂര്‍ ടൗണ്‍ കടവര ഭാഗങ്ങളില്‍ ക്യഷിയും ജനവാസവും ഉള്ളതായി കഴിഞ്ഞ ദിവസം ദേവികുളം സബ് കളക്ടര്‍ പ്രേംകുമാറിന്റെ നേത്യത്വത്തില്‍ സന്ദര്‍ശിച്ച സംഘം കണ്ടെത്തിയിരുന്നു.
അതിര്‍ത്തികളില്‍ വര്‍ഷങ്ങളായി ക്യഷിനടക്കുന്നതായി വനംവകുപ്പം റവന്യുവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവകുപ്പുകളും സംയുക്തമായി വിവാദ ഭൂമികളായ വട്ടവട, കൊട്ടാക്കമ്പൂര്‍, കടവരി മേഖലകള്‍ സന്ദര്‍ശിച്ചത്. വനംവകുപ്പിന്റെ ഉദ്യോഗസ്ഥരുമായെത്തിയ സംഘത്തെ കര്‍ഷകരുടെ നേത്യത്വത്തില്‍ തടയുകയും കര്‍ഷകരെ വനപാലകര്‍ ഇറക്കിവിടാന്‍ ശ്രമിക്കുന്നതായി ഇവര്‍ സബ് കളക്ടറെ അറിയിക്കുകയും ചെയ്തു.
സംഭവത്തിലെ നിജസ്ഥിതി തിങ്കളാഴ്ച എത്തുന്ന മന്ത്രി സമിതിക്ക് മുമ്പില്‍ സബ് കളക്ടര്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കും. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിച്ച് പദ്ധതിനടപ്പിലാക്കുകയാവും സര്‍ക്കാരും ചെയ്യുക. എന്നാല്‍ ഇടുക്കി എം.പി ജോയ്സ് ജോര്‍ജ്ജടക്കം കൈവശംവെച്ചിരിക്കുന്ന ഭൂമിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സംഘം പുതിയതായി കൈമാറുകയില്ല.
കൊട്ടാക്കമ്പൂരിലെ ഭൂമി കയ്യേറ്റം; അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
