ഇടുക്കി കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നോട്ടീസ് അയച്ചത്​ പട്ടയ രേഖകൾ ജൂലൈ 24ന് ഹാജരാക്കണം എന്ന് നിര്‍ദ്ദേശം

ഇടുക്കി: കൊട്ടക്കമ്പൂരിലെ പട്ടയ രേഖകൾ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ജോയ്സ് ജോർജ് എംപിയ്ക്ക് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്. രേഖകൾ ജൂലൈ 24ന് ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം. ഇടുക്കി കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നോട്ടീസ് അയച്ചത്.

കഴിഞ്ഞ നവംബ‍റിലാണ് ജോയ്‍സിന്‍റെയും ബന്ധുക്കളുടെയും പേരിലുള്ള 20 ഏക്ക‍ർ ഭൂമിയുടെ പട്ടയം സബ്‍ കളക്ടർ റദ്ദാക്കിയത്. കൊട്ടക്കമ്പൂർ കുറിഞ്ഞി ദേശീയ ഉദ്യാനത്തിലെ ഭൂമിയുടെ പട്ടയം വ്യാജമെന്ന് കണ്ടെത്തിയതിനെ തുട‍ർന്നായിരുന്നു നടപടി. റിപ്പോർട്ടിൽ വ്യക്തത തേടിയെങ്കിലും പട്ടയം റദ്ദാക്കി ഭൂമി സർക്കാർ ഏറ്റെടുത്തതിൽ കളക്ടർ മാറ്റം വരുത്തിയിട്ടില്ല.