വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും
ആലപ്പുഴ:കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ കോട്ടയം ആലപ്പുഴ ജില്ലകളെ പ്രളയബാധിത ജില്ലകളായി പ്രഖ്യാപിക്കും. വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. കോട്ടയം ആലപ്പുഴ ജില്ലകളിലെ വീടുകളിൽ നിന്നും വെള്ളം പമ്പു ചെയ്യാനും മട പുനനിർമ്മാണത്തിനുമായി 1.42 കോടി രൂപ അനുവദിച്ചു.
കുട്ടനാട്ടില്‍ പ്രളയം രൂക്ഷമായിട്ടും തണ്ണീര്‍മുക്കം ബണ്ട് തുറന്ന് വെള്ളം പുറത്തേയ്ക്ക് വിടാത്തത് വന്‍വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുസംബന്ധിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. 'വെള്ളം കുട്ടനാടിനെ വിഴുങ്ങുമ്പോഴും മണല്‍ചിറയിലെ മണലിന്‍റെ അവകാശത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് കൊടുംക്രൂരതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
