ആയൂര്‍: കൊട്ടാരക്കരക്കടുത്ത് ആയൂരില്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനമിടിച്ച് കയറി രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. രാത്രി രണ്ട് മണിയോടെ കൊട്ടാരക്കരയില്‍ നിന്ന് വന്ന പിക്കപ്പ് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരായ ഹരികുമാര്‍, ശശിധരന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.