കോട്ടയം പാർലമെന്‍റ് മണ്ഡലത്തിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം

കോട്ടയം: കോട്ടയം പാർലമെന്‍റ് മണ്ഡലത്തിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. 

മണ്ഡലത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും താൽപര്യങ്ങൾ പരിഗണിച്ച് ഉടൻ തെരഞ്ഞെടുപ്പ് നടത്തണം. നിലവിൽ മണ്ഡലത്തില്‍ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യമുള്ളതെന്നും വിഎന്‍ വാസവൻ കത്തിലൂടെ ചൂണ്ടിക്കാട്ടി.