കായലം പ്രദേശത്ത് മാലിന്യം തള്ളി തള്ളിയത് ബേക്കറി മാലിന്യങ്ങള്‍ തിരികെ എടുപ്പിച്ച് നാട്ടുകാര്‍
കോഴിക്കോട് :പെരുവയലിലെ റോഡരികില് മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ച് നാട്ടുകാര്. ഒരു ബേക്കറിയില് നിന്നുള്ള മാലിന്യമാണ് വിവിധ ഇടങ്ങളിലായി തള്ളിയത്. കോഴിക്കോട് പെരുവയലിലെ കായലം പ്രദേശത്ത് മാലിന്യം കൊണ്ട് തള്ളുന്നത് പതിവായതോടെ നാട്ടുകാര് ജാഗ്രതയിലായിരുന്നു. കായലം എല്.പി സ്കൂളിന് സമീപം മാലിന്യം തള്ളിയത് ശ്രദ്ധയില്പ്പെട്ടതോടെ അന്വേഷണം തുടങ്ങി.
ഒടുവില് ഇവ നിക്ഷേപിച്ചവരെക്കുറിച്ചുള്ള തുമ്പ് മാലിന്യത്തില് നിന്ന് തന്നെ ലഭിച്ചു. കിണാശേരിയിലെ ഒരു ബേക്കറിയുടെ ബില്ലുകള് ലഭിച്ചതോടെ മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ അവ തിരികെ എടുപ്പിക്കാന് നാട്ടുകാര് മുന്നിട്ടിറങ്ങി. പോലീസില് പരാതി നല്കുകയും ബേക്കറിയില് നേരിട്ടെത്തി മാലിന്യം തിരികെ കൊണ്ടുപോകാന് ആവശ്യപ്പെടുകയും ആയിരുന്നു.
ആദ്യം ബേക്കറി അധികൃതര് തയ്യാറായില്ലെങ്കിലും മാലിന്യം ബേക്കറിക്ക് മുന്നില് കൊണ്ടുവന്ന് തള്ളുമെന്ന് നാട്ടുകാര് പറഞ്ഞതോടെ തിരികെ എടുക്കാമെന്ന് സമ്മതിച്ചു. പോലീസിന്റെ മേല്നോട്ടത്തില് തന്നെ മാലിന്യം തിരിച്ചെടുപ്പിച്ചു. മാലിന്യം കയറ്റിക്കൊണ്ട് പോകാന് ബേക്കറിയുടെ കരാര് എടുത്തവരേയും കടത്തിയ വാഹനത്തേയും പോലീസ് അന്വേഷിക്കുകയാണിപ്പോള്.
