പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സ്ഥിരീകരിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

First Published 16, Mar 2018, 8:58 AM IST
Kozhikode district Collector Report Against Pv Anwar Mla
Highlights
  • പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സ്ഥിരീകരിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: പിവി അൻവറിന്റെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് പിവി അന്‍വര്‍ എംഎല്‍എയുടെ അമ്യൂണ്‍സ്മെന്‍റ് പാര്‍ക്ക് സംബന്ധിച്ച് നിയമ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

വാട്ടർ തീംപാർക്ക് പ്രവർത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല, പാർക്കിൽ അനധികൃത കെട്ടിടങ്ങൾ ഉണ്ട്, ഇവ പൊളിച്ചു മാറ്റണം.
പാർക്ക് നിർമ്മാണത്തിൽ അംഗീകരിച്ച പ്ലാനിൽ വ്യത്യാസമുണ്ടായതായും കളക്ടര്‍ കണ്ടെത്തി.

പാര്‍ക്കിനോട് ചേര്‍ന്ന് അൻവറിന്റെ പേരിൽ അനധികൃത ഭൂമിയുണ്ടെന്നും കളക്ടര്‍ സ്ഥിരീകരിച്ചു. നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താൻ ലാന്റ് അക്വിസിഷൻ ഡപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ടില്‍ പറയുന്നു.  അൻവറിന്റെ ഭൂമിയിൽ വനം ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. 
 

loader