കോഴിക്കോട്: ജില്ലാ മെഡിക്കല്‍ കോളേജ് എസ്ഐയുടെ മര്‍ദ്ദനത്തിനിരയായ പതിനാറുകാരന്‍റെ കുടുംബം നിരാഹാരസമരത്തിലേക്ക്. എസ്ഐയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് കുടുംബം നിരാഹാരസമരത്തിനൊരുങ്ങുന്നത്. നിരാഹാരസമരത്തിന് മുന്നോടിയായി തിങ്കളാഴ്ച കളക്ടറേറ്റ് പടിക്കലില്‍ ധര്‍ണ്ണ നടത്തുമെന്നും മര്‍ദനത്തിനിരയായ അജയുടെ സഹോദരന്‍ ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എസ്ഐക്കെതിരെ പരാതി പറയാനെത്തിയ കുടുംബത്തെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ് അവഹേളിച്ചുവെന്നും പരാതിയുണ്ട്. അജയുടെ കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും മര്‍ദ്ദനത്തില്‍ ചതവേറ്റു. നടക്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന് പരിസരത്ത് വച്ചാണ് പതിനാറുകാരനായ അജയ്‍യെ പൊലീസ് മര്‍ദ്ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച എസ് ഐ നെഞ്ചില്‍ ഇടിച്ചെന്നും പതിനാറുകാരന്‍ ആരോപിക്കുന്നു.
