സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കോഴിക്കോട്: യുവാവിനെ തട്ടികൊണ്ടു വന്ന് കെട്ടിയിട്ട് മർദിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് 5 അംഗ സംഘം മലപ്പുറം തൃപ്പനച്ചിയിലേക്ക് തട്ടി കൊണ്ടുവന്നു മർദ്ദിച്ചത്. തൃപ്പനച്ചിയിലെ ആളൊഴിഞ്ഞ വീട്ടിൽ വച്ചായിരുന്നു കെട്ടിയിട്ടുള്ള ക്രൂര മർദ്ദനം. വിവരമറിഞ്ഞെത്തിയ പൊലീസ് ഷാലുവിനെ മോചിപ്പിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മലപ്പുറം പുളിക്കലിൽ നിന്നാണ് ഷാലുവിനെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ 2 പേർ പോലീസ് പിടികൂടിയിട്ടുണ്ട്. മൊറയൂർ സ്വദേശികളായ നബീൽ, ഇർഫാൻ ഹബീബ് എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.



