പുല്ലേല ഗോപിചന്ദിന്‍റെ മകളെ ടീമിലെടുക്കാനാണ് തങ്ങളെ പുറത്താക്കിയതെന്ന് ഹർ‍ജിയിൽ താരങ്ങള്‍ ആരോപിക്കുന്നു.

കൊച്ചി: ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ചോദ്യം ചെയ്ത് മലയാളി താരങ്ങളായ അപർണ ബാലനും, കെ.പി ശ്രുതിയും ഹൈക്കോടതിയിൽ ഹർജി നൽകി. യോഗ്യതാ മത്സരങ്ങളില്‍ കിരീടം നേടിയ തങ്ങളെ ബാഡ്മിന്‍റൻ അസോസിയേഷൻ ഒഴിവാക്കിയെന്നും പുല്ലേല ഗോപിചന്ദിന്‍റെ മകളെ ടീമിലെടുക്കാനാണ് തങ്ങളെ പുറത്താക്കിയതെന്നും ഹർ‍ജിയിൽ താരങ്ങള്‍ ആരോപിക്കുന്നു.

ഗോപിചന്ദ് സെക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നുവെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ബാഡ്മിന്‍റൻ അസോസിയേഷൻ ഓഫ് ഇന്ത്യയും ഗോപിചന്ദും ചേര്‍ന്ന് സെക്ഷൻ നടപടികള്‍ അട്ടിമറിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.