പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നിന്ന് മുസ്ലിം ലീഗ് വിട്ടു നിൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യുഡിഎഫ് ധാരണതെറ്റിച്ചുവെന്നാണ് ലീഗിൻ്റെ വാദം. വൈസ് പ്രസിഡന്റ്‌ സ്ഥാനം ലീഗിന് നൽകുമെന്നായിരുന്നു ധാരണ. ഇത് തെറ്റിച്ചെന്നാണ് ലീഗ് പറയുന്നത്. 

ആലപ്പുഴ: പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ തർക്കം മുറുകുന്നു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നിന്ന് മുസ്ലിം ലീഗ് വിട്ടു നിൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യുഡിഎഫ് ധാരണതെറ്റിച്ചുവെന്നാണ് ലീഗിൻ്റെ വാദം. വൈസ് പ്രസിഡന്റ്‌ സ്ഥാനം ലീഗിന് നൽകുമെന്നായിരുന്നു ധാരണ. കോൺഗ്രസിന്റെ തോബിയാസ് ആണ് വൈസ് പ്രസിഡന്റ്‌ സ്ഥാനാർഥി. അതേസമയം, കമാൽ എം മാക്കിയിൽ യുഡിഎഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആണ് കമാൽ എം മാക്കിയിൽ. തർക്കം മുറുകിയതോടെയാണ് പിൻമാറ്റം. നിലവിൽ യുഡിഎഫ് 11(9+2) സീറ്റുകളിലും എൽഡിഎഫ്- 4 സീറ്റുകളിലും എൻഡിഎ 4 സീറ്റുകളിലുമാണ് വിജയിച്ചത്.

YouTube video player