കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണൂര്‍ ഇടയന്നൂര്‍ ഷുഹൈബ് വധം സിപിഎമ്മിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. വളരെ നിസാരമായ ചില പ്രശ്‌നങ്ങളുടെ മറപിടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്താകെ സി .പി എം രാഷ്ടീയ എതിരാളികളെ കൊന്നു തള്ളാനാണ് ശ്രമിക്കുന്നതെന്നും പ്രബുദ്ധ കേരളം ഇതു വെച്ചുപൊറുപ്പിക്കില്ലെന്നും കെ.പി.എ മജീദ് കണ്ണൂരില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred