സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ സെല്‍ ഭാരവാഹികള്‍ക്കും കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുമായി കെപിസിസി.
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ സെല്‍ ഭാരവാഹികള്‍ക്കും കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുമായി കെപിസിസി. സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന എല്ലാ നേതാക്കളും മാന്യത വിട്ട് പെരുമാറരുതെന്നും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും അശ്ലീലവും വൈകൃതവുമായ പോസ്റ്റുകള്‍ ഇടരുതെന്നുമാണ് നിര്‍ദേശം.
ഇത് സൂക്ഷ്മമായി നിരീക്ഷിക്കാനും നടപ്പില്‍ വരുത്താനും കെപിസിസി പാര്‍ട്ടി ഡിജിറ്റല്‍ സെല്ലിനെ ചുമതലപ്പെടുത്തി.പാർട്ടിയുടെ പ്രതിഛായയും സൽപ്പേരും സംരക്ഷിച്ചു കൊണ്ടുള്ള സൈബർ പ്രവർത്തനം ഉറപ്പ് വരുത്താൻ നമ്മൾ പ്രതിജ്ഞാബദ്ധമാണ്. പാർട്ടി നേത്യത്വത്തോ - ഏതെങ്കിലും കോൺഗ്രസ് നേതാവിനെയോ സോഷ്യൽ മീഡിയയിൽ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ പാർട്ടി നേതൃത്വം ഗൗരവപൂർവം കാണുന്നതും ഉടൻ മാതൃകാപരമായ അച്ചടക്ക നടപടി എടുക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരില്‍ പുറത്തിറങ്ങിയ നിര്‍ദേശത്തില്‍ പറയുന്നു.
ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ടിന്‍, ഇൻസ്റ്റാഗ്രാം, പിന്ററസ്. ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ മുതലായ ഡിജിറ്റൽ മാധ്യമങ്ങൾ ആണ് സോഷ്യൽ മീഡിയ നിർവചനത്തിൽ വരുന്നത്. കെപിസിസി ഭാരവാഹികൾ മുതൽ ബൂത്ത് ഭാരവാഹികൾ വാരയുള്ള കോൺഗ്രസ് ഭാരവാഹികൾ, കെപിസിസി അംഗീകൃത സംഘടനകളുടെ ഭാരവാഹികൾ, ഓഫീസ് ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും ഈ മാർഗ്ഗ നിർമാൾ ബാധകമായിരിക്കും.
നിര്‍ദേശത്തിന്‍റെ പൂര്‍ണരൂപം
സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള പാർട്ടി നേതാക്കൾ, ഭാരവാഹികൾ, വോളന്റീയർമാർ അനുവർത്തിക്കേണ്ട ചില സാമാന്യ നിയമങ്ങളും മര്യാദകളും നടപ്പിൽ വരുത്താൻ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ അടിയന്തരമായി ചുമതലപ്പെടുത്തുന്നു. സബ് രാഷ്ട്രീയത്തിൽ ഇടപെടുന്ന കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ആരോഗ്യകരവും അച്ചടക്കത്തോടെയും ഉള്ള പ്രവർത്തനം ഉറപ്പ് വരുത്തണം.
പാർട്ടിയുടെ പ്രതിഛായയും സൽപ്പേരും സംരക്ഷിച്ചു കൊണ്ടുള്ള സൈബർ പ്രവർത്തനം ഉറപ്പ് വരുത്താൻ നമ്മൾ പ്രതിജ്ഞാബദ്ധമാണ്. പാർട്ടി നേത്യത്വത്തോ - ഏതെങ്കിലും കോൺഗ്രസ് നേതാവിനെയോ സോഷ്യൽ മീഡിയയിൽ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ പാർട്ടി നേതൃത്വം ഗൗരവപൂർവം കാണുന്നതും ഉടൻ മാതൃകാപരമായ അച്ചടക്ക നടപടി എടുക്കുന്നതും ആണ്.
ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ടിന്‍, ഇൻസ്റ്റാഗ്രാം, പിന്ററസ്. ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ മുതലായ ഡിജിറ്റൽ മാധ്യമങ്ങൾ ആണ് സോഷ്യൽ മീഡിയ നിർവചനത്തിൽ വരുന്നത്. കെപിസിസി ഭാരവാഹികൾ മുതൽ ബൂത്ത് ഭാരവാഹികൾ വാരയുള്ള കോൺഗ്രസ് ഭാരവാഹികൾ, കെപിസിസി അംഗീകൃത സംഘടനകളുടെ ഭാരവാഹികൾ, ഓഫീസ് ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും ഈ മാർഗ്ഗ നിർമാൾ ബാധകമായിരിക്കും.
എല്ലാ പാർട്ടി നേതാക്കന്മാരും പ്രവർത്തകരും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടണം. സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയ ഉയർത്തുന്ന വിഷയങ്ങൾ, അതിലെ പ്രതികരണങ്ങൾ, സംവാദങ്ങൾ, മറ്റു പാർട്ടികൾ ഉയർത്തുന്ന വിഷയങ്ങൾ എന്നിവ സജീവമായി പിന്തുടരാനും നീരീക്ഷിക്കാനും സോഷ്യൽ മീഡിയയിൽ സജീവമായ പ്രവർത്തകർ സദാ ശ്രമിക്കണം.
ഡിജിറ്റൽ മീഡിയ സെൽ മെംബർമാർ പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിൽ, പേജ് എന്നിവയിൽ മുൻകൂട്ടി അനുവാദമില്ലാതെ ഒരു വിധ പോസ്റ്റിഗും നടത്തരുത്. ഡിജിറ്റൽ മീഡിയ സെൽ ചെയർമാണാ കൺവീനറോ, അദ്ദേഹം ചുമതലപ്പെടുത്തിയ ആളുകളോ നൽകുന്നവ മാത്രമേ ഔദ്യോഗിക ഹാൻഡിലിയാ പേജുകളിലെ പ്രസിദ്ധീകരിക്കാവൂ. കെപിസി സി ഭാരവാഹികൾ മുതൽ ബൂത്ത് ഭാരവാഹികൾ വരെയുള്ള കോൺഗ്രസ് ഭാരവാഹികൾ, കെപിസിസി അംഗീകൃത സംഘടനകളുടെ ഭാരവാഹികൾ, ഓഫീസ് ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും ഈ മാർഗ്ഗ നിർദേശം ബാധകമായിരിക്കും.
സ്വകാര്യ പേജിലും ഹാന്റീലിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ വ്യക്തിപരമായിരിക്കും. അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്തം അത് വ്യക്തികളിൽ നിക്ഷിപ്തമായിരിക്കും. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അത്തരം പ്രസിദ്ധീകരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതേസമയം, സ്വകാര്യ പേജുകളിലും ഹാന്‍റിലിലും പാർട്ടി നേത്യത്വത്തെയോ നേതാക്കന്മാരെയോ അധിക്ഷേപിക്കുന്ന പ്രവർത്തനം അനുവദിക്കില്ല. പാർട്ടിക്ക് അവമതിപ്പോ ദുഷ്പേരോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും സൈബർ രംഗത്ത് സജീവമായ പ്രവർത്തകർ വിട്ടു നിൽക്കണം. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത ചില പൊതു പ്രവണതകൾ താഴെ കൊടുക്കുന്നു...
• മറ്റുള്ളവരുടെ സർഗ്ഗ രചനകൾ, കൃതികൾ, ലേഖനങ്ങൾ തുടങ്ങിയവർ അവരുടെ അനുമതി കൂടാതെ ഉപയോഗിക്കല്‍
• മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ അവരുടെ അനുമതി കൂടാതെ ഉപയോഗിക്കുക, പ്രസിദ്ധപ്പെടുത്തുക
• പരിഷ്കൃത സമൂഹത്തിനു ഉൾകൊള്ളാൻ കഴിയാത്ത വിധം വൈകൃതം, അശ്ലീലം എന്നിവ അടങ്ങിയ പോസ്റ്റുകൾ
• അശ്ലീല ചിത്രങ്ങൾ, അനഭിലഷണീയമായ സന്ദേശങ്ങൾ, ആശയങ്ങൾ എന്നിവ അടങ്ങിയ പോസ്റ്റുകൾ
• ആളുകളെ ഭീഷണിപ്പെടുത്തൽ, ഭയപ്പെടുത്തൽ, അപകീർത്തിപെടുത്തൽ
• വെറുപ്പും വിദ്വഷവും പ്രചരിപ്പിക്കൽ
• നിയമവിരുദ്ധ പ്രവർത്തനങ്ങൾ, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവക്ക് പ്രോത്സാഹനം, ആഹ്വാനം എന്നിവ
• സ്ത്രീത്വം, ലൈംഗിക അഭിരുചികൾ എന്നിവയെ അപമാനിക്കൽ
• വിഭാഗീയ പ്രവർത്തനം, ചേരി തിരിഞ്ഞുള്ള അനഭിലഷണീയമായ പ്രവർത്തനങ്ങൾ തുടങ്ങിയവ
മേല്പറഞ്ഞ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി ഡിജിറ്റൽ മീഡിയ സെൽ ചെയർമാന്റെയോ കൺവീനറുടെയോ ശ്രദ്ധയിൽ കൊണ്ട് വരണം. അത്തരം പ്രവർത്തനങ്ങൾ കർശ്ശനമായ അച്ചടക്ക നടപടികൾ വിളിച്ചു വരുത്തും
മുല്ലപ്പള്ളി രാമചന്ദ്രൻ, -
കെ പി സി സി പ്രസിഡന്റ്
