കണ്ണൂർ: മുന്‍ കെപിസിസി ജനറൽ സെക്രട്ടറി പി രാമകൃഷ്ണൻ കണ്ണൂരിൽ അന്തരിച്ചു. 78 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി ചികിത്സയിലായിരുന്നു. 2009 മുതൽ 2014 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു അദ്ദേഹം. നാളെ പതിനൊന്ന് മണിക്ക് പയ്യമ്പലത്താണ് സംസ്കാരം. സംസ്ഥാന കൈത്തറി ഉപദേശക സമിതിയംഗം, കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ, കേരള കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പ്രമുഖ സ്വതന്ത്ര്യ സമര സേനാനിയും എംഎൽഎയുമായിരുന്ന പരേതനായ പി ഗോപാലന്റെ സഹോദരനാണ് അദ്ദേഹം. ഷൈമ ലതയാണ് ഭാര്യ. 3 മക്കളുണ്ട്.