മദ്യ വില്‍പ്പന ശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിന് അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്തെത്തി‍. ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ബാറുകള്‍ക്ക് ബാധകമാകില്ലെന്ന എ.ജിയുടെ നിയമോപദേശം സാമാന്യയുക്തിക്ക് നിരക്കാത്തതെന്ന് സുധീരന്‍ പറഞ്ഞു. 

നേരത്തെ സുപ്രീം കോടതിയില്‍ ബാറുകള്‍ക്ക് വേണ്ടി ഹാജരായ ആളാണ് ഇങ്ങനെ നിയമോപദേശം നല്‍കുന്നത്. ഇതില്‍ വിശ്വാസ്യതയില്ല. പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇക്കാര്യത്തില്‍ എ.ജി ചെയ്യുന്നത്. ബാറുകള്‍ പൂട്ടിയത് ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും സുധീരന്‍ പറഞ്ഞു.