Asianet News MalayalamAsianet News Malayalam

രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ നിയമിച്ചു

ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ ഫിനാൻസ് വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറും സെന്റർ ഫോർ അനലിറ്റിക്കൽ ഫിനാൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ആണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. 

krishnamoorthy subrahmanian appointed as chief economic advisor
Author
New Delhi, First Published Dec 7, 2018, 6:24 PM IST

ദില്ലി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യൻ രാജി വച്ച ഒഴിവിലേക്കാണ് കൃഷ്ണമൂർത്തിയുടെ നിയമനം. മൂന്ന് വർഷത്തേയ്ക്കാണ് കാലാവധി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഔദ്യോ​ഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ ഫിനാൻസ് വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറും സെന്റർ ഫോർ അനലിറ്റിക്കൽ ഫിനാൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ആണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. 

ബന്ധൻ ബാങ്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്, ആർബിഐ അക്കാദമി എന്നീ ബോർഡുകളിൽ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ അം​ഗമാണ്. ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ചിക്കാ​ഗോയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം മികച്ച ബാങ്കിം​ഗ് വിദ​ഗ്ദ്ധൻ എന്ന നിലയിൽ പ്രസിദ്ധനാണ്. സെബിയിലെയും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും വിദ​ഗ്ദ്ധ കമ്മിറ്റി അം​ഗം കൂടിയാണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. 

Follow Us:
Download App:
  • android
  • ios