ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി കുന്നംകുളം തിപ്പിലശേരി ഇടവഴിപ്പുറം കൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. അടുത്തമാസം ഒന്നുമുതല്‍ ആറു മാസത്തേക്കാണ് നിയമനം. ഉച്ച പൂജയ്ക്ക് ശേഷം നിലവിലെ മേല്‍ശാന്തി പള്ളിശേരി മധുസൂതനന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. 52കാരനായ കൃഷ്ണന്‍ നമ്പൂതിരി ഇതാദ്യമായാണ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

പത്തുവര്‍ഷത്തിലേറെയായി ഗുരുവായൂര്‍ പാലുവായ് വിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചുവരികയാണ് കൃഷ്ണന്‍ നമ്പൂതിരി. ഇനിയുള്ള 12 നാള്‍ ഗുരുവായൂരില്‍ ഭജനമിരുന്നശേഷം ഈമാസം 30 ന് രാത്രി മേല്‍ശാന്തിയായി ചുമതലയേല്‍ക്കും.

ആകെ 54 പേരാണ് മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ അപേക്ഷ നല്‍കിയത്. ഇതില്‍ 33 പേരാണ് ഹാജരായത്.