തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ പുതിയ എന്‍ആര്‍ഐ ചിട്ടികള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷൂറന്‍സും നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷനും അനുവദിക്കുമെന്നും തോമസ് ഐസക് പ്രഖ്യാപിച്ചു. പ്രവാസികളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാനും കേരളത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഇത് പ്രവാസികള്‍ക്ക്ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
