Asianet News MalayalamAsianet News Malayalam

ഓണാവധിക്ക് ബംഗളുരു മലയാളികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കുമായി കെഎസ്ആര്‍ടിസി

ksrtc banguluru onam special services
Author
First Published Aug 15, 2017, 6:54 PM IST

ബെംഗളൂരു:  ഓണാവധിക്കു ബംഗളുരുവില്‍നിന്ന് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന മലയാളികളെ സ്വകാര്യബസുകാര്‍ പിഴിയുന്ന വാര്‍ത്ത സാധാരണയാണ്. എന്നാല്‍ സ്വകാര്യബസുകളുടെ കൊള്ള തടയാന്‍ രംഗത്തിറങ്ങുകയാണ് കെഎസ്ആര്‍ടിസി. ഇത്തവണ ഓണാവധിക്ക് ബംഗളുവിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി 10 പ്രത്യേക സര്‍വ്വീസുകള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക സര്‍വ്വീസുകള്‍ അനുവദിക്കും. നാട്ടിലേക്കു തിരക്കേറെയുള്ള ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിലും തിരുവോണത്തിനുശേഷം സെപ്റ്റംബര്‍ അഞ്ച്, ആറ്, ഒന്‍പത്, പത്ത് തീയതികളിലുമാണ് പ്രത്യേക സര്‍വ്വീസുകള്‍ ഓടിക്കുന്നത്. ബംഗളുരുവില്‍നിന്ന് കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ബത്തേരി, പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ പ്രത്യേക സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയില്‍ ഏഴെണ്ണത്തിലെ റിസര്‍വേഷന്‍ കഴിഞ്ഞദിവസം ആരംഭിച്ചു. ശേഷിച്ച ബസുകളില്‍ ഇപ്പോള്‍ ടിക്കറ്റെടുക്കാം. ഈ പ്രത്യേക സര്‍വ്വീസുകള്‍ ടിക്കറ്റുകള്‍ തീരുന്നതനുസരിച്ചു കൂടുതല്‍ ബസുകള്‍ രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിക്കും.

എസി ബസുകള്‍ വാടകയ്‌ക്കെടുക്കാനുള്ള കെഎസ്ആര്‍ടിസി നീക്കം ഫലവത്തായാല്‍ ഇത്തവണ ഓണാവധിക്കു ബെംഗളൂരുവില്‍നിന്നു കൂടുതല്‍ എസി സര്‍വീസുകളും ഉണ്ടായേക്കും. കോടിക്കണക്കിനു രൂപ വിലവരുന്ന മള്‍ട്ടി ആക്‌സില്‍ ബസുകള്‍ വില കൊടുത്തു വാങ്ങുന്നതിനു പകരം കമ്പനികളില്‍നിന്നു ഡ്രൈവര്‍ ഉള്‍പ്പെടെ ബസ് വാടകയ്‌ക്കെടുത്തു സര്‍വീസ് നടത്തുന്നതു സംബന്ധിച്ചു കെഎസ്ആര്‍ടിസിയും കമ്പനികളും തമ്മിലുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. ഈയാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബംഗളുരുവില്‍നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ (ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍)

ബെംഗളൂരു–കോഴിക്കോട്: ഡീലക്‌സ് (മാനന്തവാടി വഴി)–രാത്രി 8.20
ബെംഗളൂരു–കോഴിക്കോട്: ഡീലക്‌സ് (മാനന്തവാവാടി വഴി)–രാത്രി 9.25
ബെംഗളൂരു–ബത്തേരി: സൂപ്പര്‍ഫാസ്റ്റ് (മൈസൂരു വഴി)–രാത്രി 11.55
ബെംഗളൂരു–തൃശൂര്‍: ഡീലക്‌സ് (കോഴിക്കോട് വഴി)–രാത്രി 7.15
ബെംഗളൂരു–എറണാകുളം: ഡീലക്‌സ് (മാനന്തവാടി)–വൈകിട്ട് 6.00
ബെംഗളൂരു–കോട്ടയം: ഡീലക്‌സ് (കോഴിക്കോട് വഴി)–രാത്രി 7.30
ബെംഗളൂരു–കണ്ണൂര്‍: ഡീലക്‌സ് (ഇരിട്ടി, മട്ടന്നൂര്‍ വഴി)–രാത്രി 9.46
ബെംഗളൂരു–തലശ്ശേരി: ഡീലക്‌സ് (ഇരിട്ടി, മട്ടന്നൂര്‍ വഴി)–രാത്രി 10.10
ബെംഗളൂരു–പയ്യന്നൂര്‍: എക്‌സ്പ്രസ് (ചെറുപുഴ വഴി)–രാത്രി 10.15 10
ബെംഗളൂരു–കോഴിക്കോട്: എക്‌സ്പ്രസ് (മാനന്തവാടി)–രാത്രി 11.35

ബംഗളുരുവിലേക്കുള്ള സര്‍വ്വീസുകള്‍ (സെപ്റ്റംബര്‍ 5, 6, 9, 10  തീയതികളില്‍)

കോഴിക്കോട്–ബെംഗളൂരു: ഡീലക്‌സ് (മാനന്തവാടി)–രാത്രി 8.30
കോഴിക്കോട്–ബെംഗളൂരു: ഡീലക്‌സ് (മാനന്തവാടി)–രാത്രി 9.30
തൃശൂര്‍–ബെംഗളൂരു: ഡീലക്‌സ് (കോഴിക്കോട്)–രാത്രി 7.15
എറണാകുളം–ബെംഗളൂരു: ഡീലക്‌സ് (കോഴിക്കോട്)–വൈകിട്ട് 5.30
കോട്ടയം–ബെംഗളൂരു: ഡീലക്‌സ് (കോഴിക്കോട്)–രാത്രി 7.30
കണ്ണൂര്‍–ബെംഗളൂരു: ഡീലക്‌സ് (ഇരിട്ടി, മട്ടന്നൂര്‍)–രാത്രി 8.00
പയ്യന്നൂര്‍–ബെംഗളൂരു: ഡീലക്‌സ് (ചെറുപുഴ വഴി)–രാത്രി 10.15

Follow Us:
Download App:
  • android
  • ios